സംസ്ഥാനത്ത് സ്വര്‍ണ്ണവില മാറ്റമില്ലാതെ തുടരുന്നു. 22 കാരറ്റ് സ്വര്‍ണ്ണം ഗ്രാമിന് 4,411 രൂപയാണ് ഇന്നത്തെ വില. ഒരു പവന് 35,288 രൂപയും. 24 കാരറ്റ് സ്വര്‍ണ്ണവും വിലയില്‍ മാറ്റം വന്നിട്ടില്ല. ഗ്രാമിന് 4811 രൂപ വച്ച് പവന് 38,488 രൂപയായി തുടരുകയാണ്. തുടര്‍ച്ചയായ ദിവസങ്ങളിലെ നഷ്ടത്തിനൊടുവില്‍ ജൂണ്‍ 22ന് സ്വര്‍ണ വിലയില്‍ വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു. വര്‍ധിച്ചിരുന്നു. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക് ജൂണ്‍ മൂന്നിനും (പവന് 36,960 രൂപ) ഏറ്റവും കുറഞ്ഞ നിരക്ക് 21നു (പവന് 35,120) മായിരുന്നു രേഖപ്പെടുത്തിയത്.
ആഗോള വിപണിയിലെ ഏറ്റക്കുറച്ചിലുകളാണ് ആഭ്യന്തര സ്വര്‍ണ്ണവിപണിയിലും പ്രതിഫലിക്കുന്നത്. എക്‌സൈസ് നിരക്ക്, സംസ്ഥാന നികുതി, പണിക്കൂലി എന്നിവയുടെ അടിസ്ഥാനത്തില്‍ ഓരോ സംസ്ഥാനങ്ങളിലും വില വ്യത്യാസപ്പെട്ടിരിക്കും.
Post a Comment