ചേരുവകള്‍ :
മാരിനേഷന് വേണ്ടത്
മീന്‍ (മുള്ളില്ലാത്തത്) – 300 ഗ്രാം
കുരുമുളക് പൊടി – 1/2 ടീസ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
മുട്ട – 1
കോണ്‍ഫ്‌ലോര്‍ – 2 ടേബിള്‍സ്പൂണ്‍
സോയ സോസ് – 1 ടീസ്പൂണ്‍
വെജിറ്റബിള്‍ ഓയില്‍ – വറുക്കാന്‍ ആവശ്യത്തിന്
സോസ് ഉണ്ടാക്കാനായി :
വെജിറ്റബിള്‍ ഓയില്‍ – 3 – 4 ടേബിള്‍സ്പൂണ്‍
ഇഞ്ചി (അരിഞ്ഞത്) – 1 ടീസ്പൂണ്‍
വെളുത്തുള്ളി (അരിഞ്ഞത്) – 1 ടീസ്പൂണ്‍
പച്ചമുളക് – 3 എണ്ണം
സവാള (ചതുരത്തില്‍ അരിഞ്ഞത്) – 2 ഇടത്തരം
കാപ്സിക്കം (ചതുരത്തില്‍ അരിഞ്ഞത്) – 1
ഉപ്പ് – ആവശ്യത്തിന്
റെഡ് ചില്ലി സോസ് – 2 ടേബിള്‍സ്പൂണ്‍
ടൊമാറ്റോ സോസ് – 2 ടേബിള്‍സ്പൂണ്‍
സോയ സോസ് – 1 ടേബിള്‍സ്പൂണ്‍
കോണ്‍ഫ്‌ലോര്‍ മിശ്രിതം – 2 ടേബിള്‍സ്പൂണ്‍ കോണ്‍ഫ്‌ലോര്‍ + 3/4 കപ്പ് വെള്ളം
സ്പ്രിങ് ഒണിയന്‍ (അരിഞ്ഞത്)
തയാറാക്കുന്ന വിധം
ഒരു ബൗളില്‍ മീന്‍, കുരുമുളകുപൊടി, ആവശ്യത്തിന് ഉപ്പ്, മുട്ട, കോണ്‍ഫ്‌ലോര്‍, സോയ സോസ് എന്നിവ ചേര്‍ത്ത് നന്നായി യോജിപ്പിച്ച് 15 മിനിറ്റ് അടച്ച് മാറ്റി വയ്ക്കുക. ഒരു ചട്ടിയില്‍ വറുക്കാന്‍ ആവശ്യത്തിന് എണ്ണ ഒഴിച്ച്, എണ്ണ നന്നായി ചൂടായ ശേഷം കുറേശ്ശേ മാരിനേറ്റ് ചെയ്ത് മീന്‍ ഇട്ട് കൊടുത്ത് 2 – 3 മിനിറ്റ് വരെ വറുത്തെടുത്ത് മാറ്റിവയ്ക്കുക. വേറൊരു പാന്‍ ചൂടായശേഷം എണ്ണ ഒഴിച്ച് കൊടുക്കുക. ഇതിലോട്ട് ഇഞ്ചിയും വെളുത്തുള്ളിയും പച്ചമുളകും കൂടി ഇട്ട് ഒന്ന് ഇളക്കിയ ശേഷം സവാളയും കാപ്സിക്കവും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് ഒരു മിനിറ്റ് ഒന്ന് ഇളക്കി കൊടുക്കുക. ഇതില്‍ മീന്‍ കഷ്ണങ്ങള്‍ക്കൂടി ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കുക, ശേഷം സ്പ്രിങ് ഒണിയനും വിതറി നന്നായി ഇളക്കി ചൂടോടെ വിളമ്പുക
Post a Comment