മന്‍ കി ബാത്ത് മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം

കൊയിലാണ്ടി നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രധാനമന്ത്രിയുടെ പ്രതിമാസ പരിപാടിയായ മന്‍ കി ബാത്ത് കണ്ണന്‍ കടവില്‍ മത്സ്യ തൊഴിലാളികള്‍ക്കൊപ്പം സംഘടിപ്പിച്ചു.ഒബിസി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് എന്‍.പി. രാധാകൃഷ്ണന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ബിജെപി നിയോജക മണ്ഡലം പ്രസിഡന്റ് ജയ്കിഷ് മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. ഭാരതീയ മത്സ്യ പ്രവര്‍ത്ത സംഘം സംസ്ഥാന സെക്രട്ടറി പി.പി ഉദയഘോഷ്, യുവമോര്‍ച്ച നിയോജക മണ്ഡലം പ്രസിഡന്റ് അഭിന്‍ അശോകന്‍, പഞ്ചായത്ത് ജന.സെക്രട്ടറി സജീവ് കുമാര്‍, ശ്യാംജിത്ത്, എന്‍ കെ രവീന്ദ്രന്‍, പ്രജ്‌മോന്‍ തുടങ്ങിയവര്‍ പങ്കെടുത്തു സംസാരിച്ചു.

Post a Comment

Previous Post Next Post