അമിത ശബ്ദവും കണ്ണഞ്ചിപ്പിക്കുന്ന വെളിച്ചവും; കൊച്ചിയിൽ മോട്ടോർ വാഹന വകുപ്പും പോലീസും സംയുക്തമായി നടത്തി 'ഓപ്പറേഷൻ നൈറ്റ് ഹണ്ട്'.

കൊച്ചി: രാത്രികാലങ്ങളിൽ അമിത ശബ്ദവും കണ്ണഞ്ചിപ്പിക്കുന്ന തരത്തിലുള്ള അതിശക്തമായ ലൈറ്റുകളും ഉപയോഗിച്ച് നിരത്തിലിറങ്ങുന്ന വാഹനങ്ങൾക്കെതിരെ മോട്ടോർ വാഹന വകുപ്പും പോലീസും സംയുക്തമായി നടത്തിയ പരിശോധനയിൽ നിരവധി വാഹനങ്ങൾ പിടികൂടി പിഴ ചുമത്തി.

'ഓപ്പറേഷൻ നൈറ്റ് ഹണ്ട്' എന്ന പേരിൽ രാത്രി നടത്തിയ പ്രത്യേക പരിശോധനയിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ സൈലൻസറുകൾ ഉപയോഗിക്കുന്ന വാഹനങ്ങൾ, അനുവദനീയമായതിലും ഉയർന്ന ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ, മറ്റ് വാഹനങ്ങളിലെ ഡ്രൈവർമാരുടെ കാഴ്ചയ്ക്ക് തടസ്സവും ബുദ്ധിമുട്ടും സൃഷ്ടിക്കുന്ന വിധത്തിൽ അമിത പ്രകാശമുള്ള ലൈറ്റുകൾ ഘടിപ്പിച്ച വാഹനങ്ങൾ എന്നിവയാണ് പ്രധാനമായും പരിശോധനയ്ക്ക് വിധേയമാക്കിയത്.

Post a Comment

Previous Post Next Post