സ്പായുടെ മറവില്‍ നടക്കുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ ശക്തമായ പോലീസ് നടപടി കൈക്കൊള്ളുമെന്ന് ആ‍ഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.

സ്പായുടെ മറവിലെ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ ശക്തമായ നടപടികൾ ഉണ്ടാകുമെന്നും ഇതിനായി ഡി.ജി.പിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ആ‍ഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.  സ്പായുടെ മറവിൽ  തട്ടിപ്പുകളും ലൈംഗികാതിക്രമങ്ങളും ആളുകളെ ഭീഷണിപ്പെടുത്തുന്ന സംഭവങ്ങളും ഉണ്ടാവുന്നതായി പരാതി ലഭിക്കുന്നുണ്ടെന്നും  ഇത്തരം കാര്യങ്ങൾ അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

Post a Comment

Previous Post Next Post