സെന്‍സസ് 2027: ഉദ്യോഗസ്ഥര്‍ക്കുള്ള ജില്ലാതല പരിശീലനം 12 മുതല്‍.

സെന്‍സസ് 2027ന്റെ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായി  ഉദ്യോഗസ്ഥര്‍ക്കുള്ള ജില്ലാതല പരിശീലന പരിപാടി രണ്ട് ബാച്ചുകളിലായി ഒക്ടോബര്‍ 12, 13, 14, 15  തീയതികളില്‍ കോഴിക്കോട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.

ജില്ലയിലെ സെന്‍സസ് ഓഫീസര്‍മാര്‍, ചാര്‍ജ് ഓഫീസര്‍മാര്‍, സെന്‍സസ് ക്ലര്‍ക്കുമാര്‍, ടെക്‌നിക്കല്‍ അസിസ്റ്റന്റുമാര്‍ എന്നിവര്‍ക്കാണ് പരിശീലനം.

ആദ്യ ബാച്ച് ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം ഒക്ടോബര്‍ 12 ന് രാവിലെ 9.30 നും രണ്ടാം ബാച്ച് ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം ഒക്ടോബര്‍ 14 ന് രാവിലെ 9.30നും  കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ആരംഭിക്കും. പരിശീലനത്തില്‍ പങ്കെടുക്കുന്ന ഉദ്യോഗസ്ഥര്‍ കൃത്യസമയത്ത് ഹാജരാകണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

Post a Comment

Previous Post Next Post