കോഴിക്കോട്: ക്ഷയരോഗ നിവാരണം ലക്ഷ്യമിട്ട് ആവിഷ്കരിച്ച 'ടിബി മുക്ത് ഭാരത് അഭിയാൻ' പദ്ധതിയുടെ ഭാഗമായുള്ള 'ജോഷ്' (JOSH – Joint Squad for Health) ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം സംഘടിപ്പിച്ചു. പുതുപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റും പഞ്ചായത്ത് അസോസിയേഷൻ ജില്ലാ പ്രസിഡണ്ടുമായ ബിജു താന്നിക്കുഴി പരിപാടി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.
കോഴിക്കോട് അസിസ്റ്റന്റ് കളക്ടർ മാളവിക ഐ.എ.എസ് ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. അഡിഷണൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. വി.പി. രാജേഷ് ചടങ്ങിന് അധ്യക്ഷത വഹിച്ചു. ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. സി.കെ അഫ്സൽ ചടങ്ങിൽ വെച്ച് ക്ഷയരോഗ വിരുദ്ധ പ്രതിജ്ഞയ്ക്ക് നേതൃത്വം നൽകി. തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ എൻ.കെ. ഹരീഷ് ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
ജില്ലാ ടി.ബി. ഓഫീസർ ഡോ. ടി.എൽ. ദിൽമോൻ സ്വാഗതം ആശംസിക്കുകയും ചടങ്ങിന്റെ ഭാഗമായി ടി.ബി. ബോധവത്കരണ ക്ലാസിന് നേതൃത്വം നൽകുകയും ചെയ്തു. ടി.ബി. കേന്ദ്രം ജില്ലാ കോർഡിനേറ്റർ പി.കെ. മുഹമ്മദ് ശിഹാബ് ചടങ്ങിന് നന്ദി രേഖപ്പെടുത്തി.
വിവിധ ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസർമാർ, നഴ്സിംഗ് വിദ്യാർത്ഥികൾ, എൻ.എസ്.എസ്, എൻ.സി.സി വളണ്ടിയർമാർ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. ടി.ബി. കേന്ദ്രം സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ് മനോജ്കുമാർ സി, നിക്ഷയ് ഓപ്പറേറ്റർ രതി ദേവി പി.വി, ടിബി കേന്ദ്രം സൂപ്പർവൈസർമാരായ ഇ ബിന്ദു, എൻപി ശിൽപ, മുഹമ്മദ് അനസ്, ടി.ബി ഹെൽത്ത് വിസിറ്റർ അരുൺ ദേവ് എന്നിവർ പരിപാടിയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി
Post a Comment