അന്താരാഷ്ട്ര വയോജന ദിനത്തിൻ്റെ ഭാഗമായി മൂടാടി ഗ്രാമപഞ്ചായത്തിൽ വയോജന ദിനാഘോഷം നടന്നു.


അന്താരാഷ്ട്ര വയോജന ദിനത്തിൻ്റെ ഭാഗമായി മൂടാടി ഗ്രാമപഞ്ചായത്തിൽ മുതിർന്ന പൗരന്മാരുടെ സംഗമം നടന്നു. ആയുർ വേദത്തിലൂടെ ആരോഗ്യം എന്ന വിഷയത്തിൽ ആരോഗ്യ ചർച്ച ക്ളാസ് . വിവിധകലാപരിപാടികൾ എന്നിവ നടന്നു . ഗ്രാമ പഞ്ചായത്ത് ഇ എം എസ് ഹാളിൽ നടന്ന പരിപാടി പ്രസിഡൻ്റ് എം.പി. അഖില ഉത്ഘാടനം ചെയ്തു.വൈസ് പ്രസിഡൻ്റ് സി.കെ. ശ്രീകുമാർ അധ്യക്ഷനായി.

 ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ കെ.സത്യൻ മെമ്പർമാരായ പപ്പൻ മൂടാടി . കെ.പി. കരിം സി.ഡി.എസ് ചെയർ പേഴ്സൺ പി.കെ. ഷീജ എന്നിവർ സംസാരിച്ചു ആയുർ വേദ മെഡിക്കൽ ഓഫീസർ ഡോ ശിവ പ്രസാദ് ക്ലാസെടുത്തു . മുതിർന പൗരൻമാരുടെ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു . പഞ്ചായത് തല വയോജന ക്ളബ് പ്രസിഡൻ്റ് കെ.കെ. ശശി സ്വാഗതം പറഞ്ഞു

Post a Comment

Previous Post Next Post