വയോജന ദിനത്തിൽ മൂടാടി കെ.എസ്.എസ്.പി.എ മുതിർന്ന അംഗങ്ങളെ ആദരിച്ചു.

മൂടാടി : ലോക വയോജന ദിനത്തിൽ കെ എസ് എസ് പി എ മൂടാടി മണ്ഡലം കമ്മിറ്റി മുതിർന്ന അംഗങ്ങളായ മനയിൽ ബാലകൃഷ്ണൻ നായർ, സുലോചന കുളങ്ങര വളപ്പിൽ, ഗോപാലൻ അശ്വതി യിൽ എന്നിവരെ ആദരിച്ചു. മണ്ഡലം പ്രസിഡന്റ് കെ. ടി. മോഹൻദാസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ വി.കെ. ദാമോദരൻ, ടി.കെ. രാജൻ ഗംഗോത്രി, എടക്കുടി സുരേഷ് ബാബു, വി.എം രാഘവൻ, രാമചന്ദ്രൻ നീലാംബരി, നന്ദകുമാർ തേവർ കണ്ടി എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post