കേരളത്തിൽ ഇന്ന് ഇടിമിന്നലോടു കൂടിയ അതിശക്ത മഴയ്ക്ക് സാധ്യത.

കേരളത്തിൽ ഒൻപത് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ്. ചില ജില്ലകളിൽ ഇന്ന് അതിശക്ത മഴയ്ക്ക് സാധ്യതയുണ്ട്. മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ആറ് ജില്ലകളിൽ യെല്ലോ അലർട്ടാണ്. ഇടിമിന്നലോടു കൂടിയ മഴ പെയ്യാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

ഓറഞ്ച് അലർട്ട്
01/10/2026: പത്തനംതിട്ട, കോട്ടയം, ഇടുക്കി

മഞ്ഞ അലർട്ട്
01/10/2026: തിരുവനന്തപുരം, കൊല്ലം, എറണാകുളം, പാലക്കാട്, മലപ്പുറം, വയനാട്

ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം.

Post a Comment

Previous Post Next Post