വിജയദശമി ആഘോഷ നിറവിൽ രാജ്യം. കേരളത്തിൽ ആദ്യാക്ഷരം കുറിച്ച് ആയിരക്കണക്കിന് കുരുന്നുകൾ.

തിന്മയ്‌ക്ക് മേൽ നന്മ നേടിയ വിജയത്തെ അനുസ്മരിച്ച് രാജ്യമെമ്പാടും വിജയദശമി ആഘോഷിക്കുന്നു. രാഷ്‌ട്രപതി ദ്രൗപദി മുർമു, ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണൻ , പ്രധാനമന്ത്രി നരേന്ദ്രമോദി തുടങ്ങിയവർ രാജ്യത്തെ ജനങ്ങൾക്ക് ആശംസകൾ നേർന്നു. 

കേരളത്തിൽ വിജയദശമി ദിനത്തിൽ  ക്ഷേത്രങ്ങളും വീടുകളും സാംസ്‌ക്കാരിക സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് വിദ്യാരംഭ ചടങ്ങുകൾ നടന്നു.  ആയിരക്കണക്കിന് കുരുന്നുകളാണ് ഇന്ന്  അറിവിന്റെ ആദ്യാക്ഷരം കുറിച്ചത്. വിവിധ ജില്ലകളിൽ വിദ്യാരംഭ ചടങ്ങുകളിൽ വലിയ തിരക്കാണ് അനുഭവപ്പെട്ടത്.


Post a Comment

Previous Post Next Post