കാക്കൂർ: കാറിന്റെ മൂന്ന് ടയറുകൾ മോഷ്ടിച്ച കേസിൽ ചേളന്നൂർ സ്വദേശി സഖിൻ കെ.യെ കാക്കൂർ പോലീസ് പിടികൂടി. 2026 ഒക്ടോബർ 18-നും 19-നും ഇടയിലുള്ള സമയത്താണ് കാറിന്റെ മൂന്ന് ടയറുകൾ മോഷണം പോയത്. സംഭവവുമായി ബന്ധപ്പെട്ട് ലഭിച്ച പരാതിയിൽ കാക്കൂർ പോലീസ് നടത്തിയ കൃത്യമായ അന്വേഷണത്തിലൂടെ മണിക്കൂറുകൾക്കകം പ്രതിയെ പിടികൂടുകയായിരുന്നു.
കാക്കൂർ പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ സുജിലേഷ്, എസ്.ഐ. രാധാകൃഷ്ണൻ, എ.എസ്.ഐ. ലിനീഷ്, എസ്.സി.പി.ഒ. രാംജിത്ത്, സി.പി.ഒ. ശാലിമ, ഡ്രൈവർ സി.പി.ഒ. ശരത് എന്നിവരടങ്ങിയ അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്
Post a Comment