എസ് ഐ ആര്‍ നടപടികള്‍ക്ക് ശേഷം വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടാത്ത അര്‍ഹരായവരെയും പുതിയ വോട്ടർമാരെയും ചേര്‍ക്കുന്നതിനായി പ്രത്യേക പ്രചാരണ പരിപാടി സംഘടിപ്പിക്കാൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശം നൽകി.
സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് ഇലക്ടറൽ ഓഫീസർമാർക്കാണ് കമ്മീഷന്റെ നിർദ്ദേശം. ഇതിന്റെ ഭാഗമായി ബൂത്ത് ലെവൽ ഓഫീസർമാർ നിലവിലെ വോട്ടർ പട്ടിക മുൻപത്തെ പട്ടികയുമായി താരതമ്യം ചെയ്യും. പുതിയ പട്ടികയിൽ ഉൾപ്പെടാതെ പോയ വോട്ടർമാരെ കണ്ടെത്തി പ്രത്യേക പട്ടിക തയ്യാറാക്കും. ഇങ്ങനെ കണ്ടെത്തുന്ന വോട്ടർമാരുടെ വീടുകൾ ബി.എൽ.ഒമാർ നേരിട്ട് സന്ദർശിച്ച് വിവരങ്ങൾ ശേഖരിക്കും.
Post a Comment