കോഴിക്കോട് കോർപറേഷൻ ഹെൽത്ത് ഓഫിസർ ഡോ. മുനവർ റഹ്മാൻ (46) നിര്യാതനായി. പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളജിൽ ഫോറൻസിക് ഡിപ്പാർട്മെന്റിലും വിവിധ സർക്കാർ, പ്രൈവറ്റ് ആശുപത്രികളിലും സേവനമനുഷ്ഠിച്ചിരുന്നു. നല്ലളം കളത്തിങ്ങൾ ജുമാ മസ്ജിദിൽ മയ്യിത്ത് നിസ്‌കാരം നടക്കും .കോഴിക്കോട് കോർപറേഷൻ ഹാളിൽ ഉച്ചക്ക് പൊതുദർശനം നടക്കും. വൈകീട്ട് 5 ന് പാഴൂർ മുന്നൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കം നടക്കും.
കോഴിക്കോട് മീഞ്ചന്ത ഗവ. ഹൈസ്കൂൾ ഉർദു അധ്യാപകനും ഹയർ സെക്കൻഡറി കോഴിക്കോട് റീജണൽ ഡെപ്യൂട്ടി ഡയറക്ടറും കേരള സ്റ്റേറ്റ് ഹജ്ജ് കമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറിയും ആയിരുന്ന ടി.കെ. അബ്ദുറഹിമാൻ മാസ്റ്ററുടെ മകനാണ്. മാതാവ്: സുബൈദ (റിട്ട. അധ്യാപിക, പയ്യാനക്കൽ ഹൈസ്കൂൾ). ഭാര്യ: ഡോ. ഷബ്ന (സഹ. ഹോസ്പിറ്റൽ കോഴിക്കോട്). മകൻ: അബ്ദുല്ല ഐതീൻ (എട്ടാം ക്ലാസ് വിദ്യാർഥി). സഹോദരൻ: മുഹമ്മദ് റിയാസ്.
Post a Comment