കോഴിക്കോട് കൊട്ടാരം റോഡിൽ സ്ഫോടക വസ്തു എന്ന് സംശയിക്കുന്ന സ്റ്റീൽ പാത്രം കണ്ടെത്തി.

കോഴിക്കോട് കൊട്ടാരം റോഡിൽ സ്ഫോടക വസ്തു എന്ന് സംശയിക്കുന്ന സ്റ്റീൽ പാത്രം കണ്ടെത്തി. സ്റ്റീൽ ബോംബ് ആണെന്ന സംശയത്തിൽ സ്റ്റീൽ പാത്രം പരിശോധനയ്ക്കെടുത്തു. ബോംബ് സ്ക്വാഡും പൊലീസും സ്ഥലത്തെത്തി പരിശോന നടക്കുകയാണ്. നാല് ചെറിയ സ്റ്റീൽ പാത്രങ്ങളാണ് സ്ഥലത്ത് നിന്ന് കണ്ടെത്തിയത്. 

നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്. റോ‍ഡരികില്‍ ചകിരി കൂട്ടി ഇട്ടിരിക്കുന്ന സ്ഥലത്ത് ഒളിപ്പിച്ച നിലയിലാണ് സ്റ്റീൽ പാത്രങ്ങള്‍ കണ്ടെത്തിയത്. പരിസരത്ത് പരിചയമില്ലാത്ത കുറച്ച് ആളുകളെ കണ്ടുവെന്ന് നാട്ടുകാര്‍ പ്രതികരിച്ചു.

Post a Comment

Previous Post Next Post