പേരാമ്പ്ര തിരുവള്ളൂർ ചാനിയംകടവ് പാലത്തിൽ നിന്ന് പുഴയിലേക്ക് ചാടിയ യുവാവ് മരിച്ചു. പേരാമ്പ്ര ചേനോളി പരപ്പിൽ ഷൈജൽ (38) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം. ഉടൻ തന്നെ തിരുവള്ളൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
എറണാകുളത്ത് സൂപ്പർമാർക്കറ്റിലെ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്തു വരികയായിരുന്നു ഷൈജൽ. മുൻപ് പേരാമ്പ്രയിൽ ആംബുലൻസ് ഡ്രൈവറായും പ്രവർത്തിച്ചിട്ടുണ്ട്. സംഭവ സ്ഥലത്തുനിന്നും ഷൈജലിന്റെ ആത്മഹത്യക്കുറിപ്പ് പൊലീസ് കണ്ടെടുത്തു.
Post a Comment