പ്രമുഖ ഓൺലൈൻ സൈറ്റുകൾ Flipkart Big Billion Days, Amazon Great Indian Festival, Meesho Mega Blockbuster Sale തുടങ്ങിയ ഓഫർ സെയിലുകൾ ആരംഭിക്കാൻ പോകുകയാണ്. ഈ അവസരം മുതലെടുത്ത് അതേ ഡിസൈനിലുള്ള വ്യാജ ഇ-കോമേഴ്‌സ് വെബ്സൈറ്റുകളിലൂടെയും ലിങ്കുകളിലൂടെയും ആപ്പുകളിലൂടെയും ഉപഭോക്താക്കളെ പറ്റിക്കാൻ തട്ടിപ്പുകാർ രംഗത്ത്.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
* ബ്രാൻഡുകളുടെ ലോഗോയും പേരും ഉപയോഗിച്ച് സോഷ്യൽ മീഡിയ, വാട്ട്‌സാപ്പ്, എസ്.എം.എസ് എന്നിവ വഴി വരുന്ന വ്യാജ പരസ്യ ലിങ്കുകളിൽ കയറി ഓർഡർ ചെയ്യാതിരിക്കുക.
* ഒറ്റനോട്ടത്തിൽ യഥാർത്ഥമെന്ന് തോന്നിക്കുന്ന വെബ്സൈറ്റുകളുടെ URL (വെബ്സൈറ്റ് വിലാസം) സൂക്ഷ്മമായി പരിശോധിച്ച് ആധികാരികത ഉറപ്പുവരുത്തുക.
* വൻ വിലക്കുറവ് വാഗ്ദാനം ചെയ്യുന്ന അപരിചിതമായ ലിങ്കുകളിലൂടെ പണം കൈമാറ്റം ചെയ്യരുത്.
* വാട്ട്‌സാപ്പ്, സോഷ്യൽ മീഡിയ മെസ്സേജുകൾ വഴിയുള്ള ലിങ്കുകളിൽ ക്ലിക്ക് ചെയ്യാതെ, നേരിട്ട് ആപ്പുകളോ ഔദ്യോഗിക വെബ്സൈറ്റുകളോ മാത്രം ഉപയോഗിക്കുക
ഓൺലൈൻ സാമ്പത്തിക തട്ടിപ്പിൽ അകപ്പെട്ടാൽ ഉടൻ തന്നെ 1930 എന്ന സൗജന്യ ഹെൽപ്പ് ലൈൻ നമ്പറിൽ അല്ലെങ്കിൽ www. cybercrime.gov.in ൽ വിവരമറിയിക്കുക
Post a Comment