സ്വര്‍ണാഭരണങ്ങളും നോട്ടുകെട്ടുകളും പ്രദര്‍ശിപ്പിച്ചുകൊണ്ട് സമൂഹമാധ്യമങ്ങളില്‍ റീലുകള്‍ പോസ്റ്റ് ചെയ്തതിന് പിന്നാലെ യൂട്യൂബറുടെ വീട്ടില്‍ വന്‍കവര്‍ച്ച. തമിഴ്‌നാട് നാഗര്‍കോവിലിലെ വിനോദ്കുമാര്‍-മധുമിത ദമ്പതികളുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. വീട്ടിലുണ്ടായിരുന്ന 118 പവന്‍ സ്വര്‍ണം നഷ്ടമായി. വീട്ടിലുണ്ടായിരുന്ന സ്വര്‍ണവും നോട്ടുകെട്ടുകളുമായി പൂജാമുറിയില്‍ ഉത്സാഹത്തോടെയിരിക്കുന്ന റീല്‍ കഴിഞ്ഞ ദിവസമാണ് മധുമിത ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്.
കുടുംബത്തിന്റെ സമ്പാദ്യം പ്രദര്‍ശിപ്പിച്ചു കൊണ്ടുള്ള വീഡിയോക്ക് താഴെ നിരവധി പേര്‍ കടുത്ത വിമര്‍ശനവുമായി രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്. തൊട്ടുപിന്നാലെയാണ് വന്‍ കവര്‍ച്ച നടന്നത്. സിസിടിവിയുടെ കണ്ണുവെടിച്ച് വീട്ടിന് പിറകിലൂടെയാണ് മോഷ്ടാക്കള്‍ അതിക്രമിച്ചുകയറിയതെന്ന് വീട്ടുകാര്‍ പറഞ്ഞു. സംഭവത്തില്‍ രാജാകമംഗലം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വീട്ടിലെയും തൊട്ടടുത്തെ കടകളിലെയും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്നും എത്രയും വേഗം മോഷ്ടാക്കളെ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.
Post a Comment