സ്വാതന്ത്ര്യദിനാഘോഷത്തിന് മുന്നോടിയായി ഹർ ഘർ തിരംഗ പ്രചാരണത്തിന് രാജ്യത്ത് തുടക്കമായി.

രാജ്യത്ത് സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി ഹർ ഘർ തിരംഗ പ്രചാരണത്തിന് തുടക്കമായി. ദേശീയ പതാക ഉയർത്താനും ദേശസ്നേഹം, ദേശീയ ഐക്യം, ഇന്ത്യയുടെ സാംസ്കാരിക പൈതൃകം എന്നിവ ആഘോഷിക്കാനും പൗരന്മാരെ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഈ ഉദ്യമത്തിന്റെ ലക്ഷ്യം.

 ക്യാമ്പയിന്റെ ഭാഗമായി ലോകമെമ്പാടുമുള്ള 200-ലധികം ഇന്ത്യൻ എംബസികൾ, ഹൈക്കമ്മീഷനുകൾ, കോൺസുലേറ്റുകൾ എന്നിവ നിരവധി പരിപാടികൾ സംഘടിപ്പിക്കും. ഈ മാസം 17 വരെ ഹർ ഘർ തിരംഗ പ്രചാരണം നീണ്ടുനില്‍ക്കും.


Post a Comment

Previous Post Next Post