കൊയിലാണ്ടി എളാട്ടേരി അരുൺ ലൈബ്രറി വനിതാ വേദിയുടെ നേതൃത്വത്തിൽ കൂൺകൃഷി ശില്പശാല നടത്തി. വനിതാവേദി പ്രസിഡണ്ട് കെ. കെ. റീന അധ്യക്ഷത വഹിച്ച ചടങ്ങ് ലൈബ്രറി പ്രസിഡണ്ട് എൻ. എം. നാരായണൻ ഉദ്ഘാടനം ചെയ്തു.
മഹിള കിസാൻ ശാക്തീകരൺ പരിയോജന ജില്ലാ കോ- ഓർഡിനേറ്റർ ദീപ. വി. കെ പ്രായോഗിക പരിശീലനം നൽകിക്കൊണ്ട് ശില്പശാല നയിച്ചു അനീഷ.കെ, ഷീജ ടി.എം , രാമചന്ദ്രൻ കെ. എൻ. എന്നിവർ സംസാരിച്ചു
Post a Comment