അര്‍ജുന്‍ ആയങ്കി 14 ദിവസം റിമാന്‍ഡില്‍.

ക്രിമിനൽ കേസ് പ്രതി അർജുൻ ആയങ്കിയെ കൂത്തുപറമ്പ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. 14 ദിവസത്തേക്കാണ് റിമാൻഡ്. കണ്ണൂർ സൈബർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് റിമാന്റ്. പൊലീസിനെ വെല്ലുവിളിച്ച് ഒളിവിൽ കഴിഞ്ഞിരുന്ന ഇയാളെ കണ്ണൂര്‍ താളിക്കാവിലെ അപാർട്മെന്റിൽ സുഹൃത്തിന് ഒപ്പം കഴിയുന്നതിനിടയിലാണ് പൊലീസ് പിടികൂടിയത്. പെലീസ് ഓടിച്ചിട്ട് പിടിക്കുകയായിരുന്നു. പുലർച്ചെ രണ്ട് മണിയോടെയായിരുന്നു പിടിയിലായത്. 

സംസ്ഥാനത്തിനകത്തും പുറത്തും അർജുൻ ആയങ്കിക്കായി വ്യാപകമായ അന്വേഷണമാണ് പൊലീസ് നടത്തിയത്. വാഹനങ്ങൾ മാറിമാറി ഉപയോഗിച്ചും മൊബൈൽ ഫോൺ വഴിതെറ്റിച്ചും അന്വേഷണ സംഘത്തിന്റെ കണ്ണു വെട്ടിച്ചുമാണ് അർജുൻ ആയങ്കി ഈ ദിവസങ്ങളിൽ യാത്ര ചെയ്തിരുന്നത്. ഒളിവിൽ കഴിഞ്ഞ സമയങ്ങളിലെല്ലാം സമൂഹമാധ്യമങ്ങളിൽ സജീവമായിരുന്നു ഇയാൾ. കേസ് നടത്തിപ്പിനാവശ്യമായ ഫണ്ട് വേണമെന്നാവശ്യപ്പെട്ട് സ്റ്റോറി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. 


Post a Comment

Previous Post Next Post