മുണ്ടക്കൈ-ചൂരൽമല പുന:രധിവാസ പട്ടികയിൽ ഉൾപ്പെട്ട എല്ലാപേർക്കും രണ്ട് ലക്ഷം രൂപ വീതം ധനസഹായം നൽകാൻ സംസ്ഥാന മന്ത്രിസഭാ യോഗത്തില്‍ തീരുമാനം.

മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പുന:രധിവാസ പട്ടികയിൽ ഉൾപ്പെട്ട എല്ലാവർക്കും രണ്ട് ലക്ഷം രൂപ വീതം ധനസഹായം നൽകാൻ  മന്ത്രിസഭാ യോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി വി ഡി സതീശൻ.  പ്രധാന്‍ മന്ത്രി ആവാസ് യോജന അർബൻ 2.0 പദ്ധതി നടപ്പാക്കുന്നതിനായി  ധാരണാപത്രം ഒപ്പിടാനും മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി .    

കണ്ണൂരിൽ രക്ഷാപ്രവർത്തനത്തിനിടെ മരിച്ച തിരുവനന്തപുരം സ്വദേശി രാജേഷിന്റെ കുടുംബത്തിന് പുതിയ വീട് നിർമിച്ച് നൽകുമെന്നും, നഷ്ടപരിഹാരവും കുടുംബത്തിലെ ഒരാൾക്ക് ജോലിയും നൽകുന്നതിൽ ഉചിതമായ തീരുമാനം എടുക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.  കടലിൽ കാണാതാകുന്ന മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തുന്നതിനായി പുതിയ സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജർ  അടിയന്തരമായി തയ്യാറാക്കാൻ ഫിഷറീസ് വകുപ്പിന് നിർദേശം നൽകിയിട്ടുണ്ട് .


Post a Comment

Previous Post Next Post