എണ്‍പതാമത് സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്കൊരുങ്ങി രാജ്യം. രാഷ്ട്രപതി ദ്രൗപദി മുര്‍മു നാളെ രാത്രി 7 മണിക്ക് രാഷ്ട്രത്തെ അഭിസംബോധന ചെയ്യും. സ്വാതന്ത്ര്യ ദിനമായ മറ്റന്നാള്‍ ന്യൂഡല്‍ഹിയിലെ ചുവപ്പ് കോട്ടയില്‍ നടക്കുന്ന ആഘോഷപരിപാടികള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി നേതൃത്വം നല്‍കും. ചുവപ്പ് കോട്ടയില്‍ ദേശീയപതാക ഉയര്‍ത്തിയശേഷം അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്യും.
യുവശക്തിക്കും, ദേശീയഗീതമായ വന്ദേമാതരത്തിനുമാണ് സ്വാതന്ത്ര്യ ദിനാഘോഷങ്ങളില്‍ ഇത്തവണ പ്രാധാന്യം നല്‍കുന്നത്. ചുവപ്പ്കോട്ടയില്‍ ഇക്കുറി ആദ്യമായി വന്ദേമാതരം ആലപിക്കുമെന്ന പ്രത്യേകതയും ഇക്കുറിയുണ്ട്. ആഘോഷ പരിപാടിയുടെ ഫുള്‍ഡ്രസ് റിഹേഴ്സല്‍ ഇന്ന് നടന്നു. സ്വാതന്ത്യ ദിനാഘോഷങ്ങളോടനു ബന്ധിച്ച് രാജ്യമെമ്പാടും ശക്തമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഹര്‍ഘര്‍ തിരംഗയുടെ ഭാഗമായ തിരംഗയാത്രകളും, ദേശസ്നേഹം ഉണര്‍ത്തുന്ന മറ്റ് പരിപാടികളും രാജ്യത്ത് പുരോഗമിക്കുകയാണ്.
Post a Comment