ഇന്നും നാളെയും സംസ്ഥാനത്ത് മഴ കനക്കും. എട്ട് ജില്ലകളിൽ ഇന്ന് യെല്ലാ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

ഇന്നും നാളെയും സംസ്ഥാനത്ത് മഴ കനക്കും. എട്ട് ജില്ലകളിൽ ഇന്ന് യെല്ലാ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. മഴയോടൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്. 

നാളെ ആറ് ജില്ലകളിൽ യെല്ലോ അലർട്ടാണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ എന്നീ ജില്ലകളിലാണ് നാളെ യെല്ലാ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പശ്ചിമ ബംഗാളിനും ബംഗാൾ ഉൾക്കടലിനും മുകളിലെ ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചിട്ടുണ്ട്. ഇത് കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് കാരണമായേക്കും.


Post a Comment

Previous Post Next Post