തിരുവോണത്തിന് ഇനി അഞ്ച് നാൾ. പൊന്നോണത്തെ വരവേൽക്കാൻ നാടും നഗരവും ഒരുങ്ങി. ഓണം വാരാഘോഷത്തിന് തിങ്കളാഴ്ച തുടക്കം.

തിരുവോണത്തിന് ഇനി അഞ്ച് നാളുകൾ കൂടി. പൊന്നോണത്തെ വരവേൽക്കാൻ നാടും നഗരവും ഒരുങ്ങുകയാണ്. സര്‍ക്കാര്‍ ഓഫിസുകള്‍, സ്വകാര്യ സ്ഥാപനങ്ങള്‍, സ്‌കൂളുകള്‍ കോളേജുകള്‍ എന്നിവിടങ്ങളില്‍ ഓണാഘോഷ പരിപാടികള്‍ ഏറെ ആവശത്തോടെ നടക്കുകയാണ്.

വിദ്യാഭ്യാസസ്ഥാപനകൾക്ക് നാളെ മുതൽ ഓണാവധി ആരംഭിക്കും. പൂക്കളമിടലും, പുലികളിയും, ഓണപ്പാട്ടുകളും, ഊഞ്ഞാലാട്ടവുമൊക്കെയായി എല്ലാ തലമുറകളും ഒരുപോലെ ഓണത്തപ്പനെ വരവേൽക്കാൻ ഒരുങ്ങിക്കഴിഞ്ഞു. ഓണക്കോടിയും സദ്യയും സമ്മാനങ്ങളുമൊക്കെയായി ഓണ വിപണിയും സജീവമായി. സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷത്തിന് ഈ മാസം 24 ന് തുടക്കമാകും. ഇതിന്‍റെ ഭാഗമായുള്ള ഓണ പതാകയാത്ര ഇന്ന് ആരംഭിക്കും. 

Post a Comment

Previous Post Next Post