കേരളത്തിലെ മുൻഗണനാ റേഷൻ കാർഡുകൾ (മഞ്ഞ, പിങ്ക്) അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ പുതുക്കി നിശ്ചയിക്കാൻ സർക്കാർ നടപടി തുടങ്ങി. ഇത് സംബന്ധിച്ച് സിവിൽ സപ്ലൈസ് കമ്മീഷണർക്ക് ഭക്ഷ്യവകുപ്പ് മന്ത്രി നിർദ്ദേശം നൽകി. നിലവിലെ സാമൂഹിക സാഹചര്യങ്ങൾ കണക്കിലെടുത്ത് 1,200 ചതുരശ്ര അടി വരെ വിസ്തീർണ്ണമുള്ള വീടുകളുള്ളവരെയും, 800 സിസി വരെയുള്ള കാർ ഉൾപ്പെടെയുള്ള നാല് ചക്ര വാഹനങ്ങൾ ഉള്ളവരെയും മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്താനാണ് പുതിയ തീരുമാനം. കൂടാതെ കുടുംബത്തിന് ഭൂമിയുണ്ടെങ്കിലും അത് കൃഷിയോഗ്യമല്ലെങ്കിൽ അർഹതയ്ക്കായി ഇളവ് നൽകണമെന്ന ആവശ്യവും പരിഗണിക്കും. ആദിവാസി-ഗോത്രവർഗ മേഖലകളിൽ സഞ്ചരിക്കുന്ന റേഷൻകടകൾ വഴി നേരിട്ട് ധാന്യങ്ങൾ എത്തിക്കുന്ന പദ്ധതിയുടെ സാധ്യതാ റിപ്പോർട്ട് സമർപ്പിക്കാനും മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.
2017-ലെ പഴയ ഉത്തരവ് പ്രകാരം 1,000 ചതുരശ്ര അടിയിൽ കൂടുതൽ വിസ്തീർണ്ണമുള്ള വീടുള്ളവർക്കും, ടാക്സി ഒഴികെയുള്ള നാല് ചക്ര വാഹനങ്ങൾ ഉള്ളവർക്കും മുൻഗണനാ കാർഡുകൾക്ക് അർഹതയുണ്ടായിരുന്നില്ല. എന്നാൽ ഇന്നത്തെ കാലത്ത് ഒരു ചെറിയ കാറോ സാധാരണ വീടോ ആഢംബരമല്ലെന്നും, ഭിന്നശേഷിക്കാരായ കുടുംബാംഗങ്ങളുടെ യാത്രാ ആവശ്യങ്ങൾക്കായി പലരും നാല് ചക്ര വാഹനങ്ങൾ ഉപയോഗിക്കുന്നുണ്ടെന്നുമുള്ള യാഥാർത്ഥ്യം മുൻനിർത്തിയാണ് ഈ വലിയ ഇളവുകൾ നൽകാൻ സർക്കാർ ഒരുങ്ങുന്നത്. ഇതിനൊപ്പം സ്കൂൾ, കോളേജ് തലങ്ങളിൽ പ്രവർത്തിക്കുന്ന കൺസ്യൂമർ ക്ലബ്ബുകളുടെ പ്രവർത്തനം വ്യാപിപ്പിച്ച് സംസ്ഥാനത്ത് ആകെ 1,500 ക്ലബ്ബുകൾ സ്ഥാപിക്കാനും ഭക്ഷ്യവകുപ്പ് ലക്ഷ്യമിടുന്നുണ്ട്.
Post a Comment