ഇനി പാസ്പോർട്ടെടുക്കാൻ കുറച്ചധികം പണം മുടക്കണം; അപേക്ഷാ ഫീസിൽ വൻ വർധന.

14 വർഷത്തിനിടെ ആദ്യമായാണ് കേന്ദ്രം ഫീസ് വർദ്ധിപ്പിച്ചിരിക്കുന്നത്. 18 വയസ്സിന് താഴെയുള്ള അപേക്ഷകർക്ക് സാധാരണ സ്കീമിൽ 1750 രൂപയും തത്കാലിന് കീഴിൽ 4250 രൂപയും നൽകണം. 18 വയസ്സിന് മുകളിലുള്ളവർക്ക് 2500 രൂപയായിരിക്കും പുതുക്കിയ നിരക്ക്.   60 പേജ് പാസ്പോർട്ടിന് 3500 രൂപയാകും. തത്കാലിന് 5000 രൂപയും. 36 പേജുള്ള പാസ്പോർട്ടിന് സാധാരണ സ്കീമിൽ 5000 രൂപയും തത്കാലിന് 7500 രൂപയുമാണ് നിരക്ക്. 

പ്രായപൂർത്തിയാകാത്തവരുടെ നഷ്ടപ്പെട്ടതോ കേടുവന്നതോ ആയ പാസ്പോർട്ടിന് സാധാരണ സ്കീമിൽ 4250 രൂപയും തത്കാലിന് കീഴിൽ 6750 രൂപയും നൽകണം.   ജൂലൈ ഒന്നിനോ അതിനു ശേഷമോ സമർപ്പിക്കുന്ന എല്ലാ പാസ്പോർട്ട് അപേക്ഷകൾക്കും പുതുക്കിയ ഫീസ് ഘടന ബാധകമാകുമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

 പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റുകൾ, സറണ്ടർ സർട്ടിഫിക്കറ്റുകൾ, ഗ്ലോബൽ എൻട്രി പ്രോഗ്രാം വെരിഫിക്കേഷൻ എന്നിവക്ക് ഇന്ത്യയിൽ 750 രൂപയും വിദേശത്ത് 40 യു.എസ് ഡോളറുമായി ഫീസ് നിശ്ചയിച്ചു. 2012-ലാണ് അവസാനമായി പാസ്‌പോർട്ട് ഫീസ് പരിഷ്കരിച്ചത്.  പാസ്‌പോർട്ട് എന്നത് കേവലം ഒരു യാത്രാരേഖ മാത്രമാണെന്നും അത് പൗരത്വം തെളിയിക്കുന്നതിനുള്ള അന്തിമ രേഖയല്ലെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. ഇന്ത്യൻ പൗരന്മാർക്ക് മാത്രമാണ് പാസ്‌പോർട്ട് അനുവദിക്കുന്നതെങ്കിലും, അത് പൗരത്വത്തിന്റെ നിർണായക തെളിവായി കണക്കാക്കാനാകില്ലെന്നാണ് മന്ത്രാലയത്തിന്റെ പുതിയ വിശദീകരണം.    

Post a Comment

Previous Post Next Post