കേരളത്തില്‍ ട്രോളിംഗ് നിരോധനം ഇന്ന് അര്‍ദ്ധരാത്രി മുതൽ നിലവില്‍ വരും. ജൂലൈ 31 അര്‍ദ്ധരാത്രി വരെ 52 ദിവസത്തേക്കാണ് നിരോധനം. മത്സ്യങ്ങളുടെ പ്രജനന കാലം കണക്കിലെടുത്താണ് നടപടി. നിരോധന കാലയളവിൽ പരമ്പരാഗത യാനങ്ങൾക്ക് മാത്രമേ മത്സ്യബന്ധനത്തിന് അനുമതിയുണ്ടാവുകയുള്ളൂ. ട്രോളിംഗ്, ഡബിൾ നെറ്റ് എന്നിവ പൂർണ്ണമായും നിരോധിച്ചിട്ടുണ്ട്. അന്യസംസ്ഥാന ബോട്ടുകൾ അടിയന്തരമായി തീരം വിട്ടുപോകണമെന്നും അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
Post a Comment