ട്രെയിൻ ടിക്കറ്റിലെ ദ്വാരങ്ങൾ എന്തിനാണെന്ന് അറിയാമോ?

ട്രെയിൻ യാത്ര ഇഷ്‌ടമില്ലാത്തവർ കുറവാണ്, പ്രത്യേകിച്ച് വിൻഡോ സീറ്റുകൾ അല്ലേ? പാടങ്ങളും അരുവികളും പച്ചപ്പും ഒക്കെ ആസ്വദിച്ച് ട്രെയിൻ യാത്ര ചെയ്യാനാണ് എല്ലാവർക്കും കൂടുതൽ ഇഷ്‌ടം ഓരോ സ്റ്റേഷനും ഓരോ പുതിയ കഥയാണ് പറയാനുള്ളത്. ഇന്നത്തെ കാലത്ത് കൂടുതൽ ആളുകളും ഡിജിറ്റൽ ടിക്കറ്റുകളാണ് എടുക്കുന്നത്.എന്നാൽ ഇരുവശങ്ങളിലും നിരനിരയായി ദ്വാരങ്ങളുള്ള പേപ്പർ ടിക്കറ്റുകൾ കൈയിൽ കിട്ടുമ്പോൾ നമുക്ക് കൗതുകം തോന്നാറുണ്ട്. എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ, എന്തിനാണ് ഇത്തരത്തിൽ ദ്വാരങ്ങൾ ടിക്കറ്റിൽ ഇടുന്നത്? അത് അലങ്കാരത്തിനല്ല, മറിച്ച് അതിന് ഒരു പ്രധാന ഉദ്ദേശം ഉണ്ട്.

മാട്രിക്സ് പ്രിന്റററുകൾ ഉപയോഗിച്ചാണ് മുൻകാലങ്ങളിൽ റെയിൽവേ ടിക്കറ്റുകൾ അച്ചടിച്ചിരുന്നത്. പ്രിൻ്റ് ചെയ്യുന്ന സമയത്ത് വിവരങ്ങൾ കൃത്യമായി ലഭിക്കാനായി പേപ്പർ ഒരേ വരിയിലും ഒരേ അകലത്തിലും നീങ്ങേണ്ടതുണ്ട്. ഇത് കൃത്യമായി പ്രിന്റ് ചെയ്യാൻ സഹായിക്കുന്നതിനായാണ് സ്പ്രോക്കറ്റ് ഹോളുകൾ ഉപയോഗിച്ചിരുന്നത്. കൂടാതെ, പേപ്പർ എളുപ്പത്തിൽ മുന്നോട്ട് നീങ്ങാനും ഈ ദ്വാരങ്ങൾ സഹായിക്കുന്നു. അപ്പോൾ ഇതാണ് ട്രെയിൻ ടിക്കറ്റിലെ ദ്വാരത്തിൻന്റെ പിന്നിലെ കഥ.

Post a Comment

Previous Post Next Post