ഒമാൻ തീരത്ത് തീപിടിച്ച എണ്ണ കപ്പലിലെ 24 ഇന്ത്യൻ നാവികരും സുരക്ഷിതരാണെന്ന് ഷിപ്പിങ്ങ് മന്ത്രാലയം.

ഒമാൻ തീരത്ത് തീപിടിച്ച എണ്ണ  കപ്പലിലെ 24 ഇന്ത്യൻ നാവികരും സുരക്ഷിതരാണെന്ന് കേന്ദ്രസർക്കാർ. ഇന്നുച്ചയോടെയാണ് എംടി മാരിവെക്സ് എന്ന കപ്പലില്‍ തീപിടിത്തം റിപ്പോര്‍ട്ട് ചെയ്തതെന്ന് കേന്ദ്ര  ഷിപ്പിംഗ് മന്ത്രാലയം ഡയറക്ടർ ഓപേഷ് കുമാർ ശർമ്മ പറഞ്ഞു. 

പശ്ചിമേഷ്യൻ പ്രതിസന്ധികൾക്കിടയിലും രാജ്യത്ത് ക്രൂഡ് ഓയിൽ, എൽ.പി.ജി, പ്രകൃതിവാതകം എന്നിവയുടെ വിതരണം സുസ്ഥിരമായി തുടരുന്നുവെന്ന് പെട്രോളിയം പ്രകൃതിവാതക മന്ത്രാലയം അഡീഷണൽ സെക്രട്ടറി പ്രവീൺ ഖനൂജ പറഞ്ഞു. ആഭ്യന്തര ഉൽപാദനം വർധിപ്പിച്ചതിനാൽ പെട്രോളിയം ഉൽപ്പന്നങ്ങളുടെ ലഭ്യതയെക്കുറിച്ച് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്തെ വളം ലഭ്യതയിൽ നിലവിൽ യാതൊരു തടസ്സവുമില്ലെന്ന് കേന്ദ്ര രാസവള മന്ത്രാലയം അറിയിച്ചു.


Post a Comment

Previous Post Next Post