തമിഴ്‌നാട്ടിൽ കേവല ഭൂരിപക്ഷം നേടി നടൻ വിജയിയുടെ നേതൃത്വത്തിലുള്ള TVK.

തമിഴ്‌നാട്ടിൽ, കേവല ഭൂരിപക്ഷം നേടി നടൻ വിജയ് യുടെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകം. വിടുതലൈ ചിരുതൈഗൽ കക്ഷിയും IUML ഉം  TVK യെ പിന്തുണയ്ക്കും. രണ്ട് വിസികെ എംഎൽഎമാരുടെ പിന്തുണാ കത്ത്, അധ്യക്ഷൻ തോൽ. തിരുമാവളവൻ ചെന്നൈയിൽ ടിവികെ ഇലക്ഷൻ മാനേജ്‌മെന്റ് ജനറൽ സെക്രട്ടറി ആദവ് അർജുനന് കൈമാറി. ഇതോടെ സർക്കാർ രൂപീകരിക്കാൻ 120 എംഎൽഎമാരുടെ പിന്തുണ TVK ഉറപ്പിച്ചു. അതിനിടെ, ഏറ്റവും വലിയ ഒറ്റകക്ഷിയെ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കേണ്ടത് ഗവർണറുടെ കടമയാണെന്ന് സിപിഐ എം ദേശീയ ജനറൽ സെക്രട്ടറി എം എ ബേബി അഭിപ്രായപ്പെട്ടു.


Post a Comment

Previous Post Next Post