2025-ലെ ദേശീയ പഞ്ചായത്ത് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു : കേരളത്തിൽ നിന്നും ഹരിപ്പാട്, നിരണം ,ഒറ്റൂർ, മേലുകാവ് പഞ്ചായത്തുകൾക്ക് അംഗീകാരം.

 2025-ലെ ദേശീയ പഞ്ചായത്ത് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. കേരളത്തിൽ നിന്നും നാല് പഞ്ചായത്തുകൾക്ക് അംഗീകാരം. രാജ്യത്തുടനീളമുള്ള ആകെ 42 പഞ്ചായത്തുകളെയാണ് പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തത്.

 മികച്ച ഹെൽത്തി പഞ്ചായത്ത് വിഭാഗത്തിലെ ദീൻ ദയാൽ ഉപാധ്യായ പഞ്ചായത്ത് സതത് വികാസ് പുരസ്‌കാരം പത്തനംതിട്ടയിലെ നിരണം പഞ്ചായത്തിന് ലഭിച്ചു. ഈ വിഭാഗത്തിൽ മൂന്നാം സ്ഥാനത്താണ് നിരണമെത്തിയത്. മികച്ച ശിശു സൗഹൃദ പഞ്ചായത്തുകളിൽ തിരുവനന്തപുരം ജില്ലയിലെ ഒറ്റൂരിനെ മൂന്നാം സ്ഥാനത്തിനായി തിരഞ്ഞെടുത്തു. അടിസ്ഥാന സൗകര്യത്തിൽ സ്വയം പര്യാപ്തമായ മികച്ച പഞ്ചായത്തിനുള്ള അവാർഡ് കോട്ടയം മേലുകാവ് സ്വന്തമാക്കി. 

മികച്ച ബ്ലോക്ക് പഞ്ചായത്തിനുള്ള നാനാജി ദേശ്മുഖ് സർവോത്തമം പഞ്ചായത്ത് സതത് വികാസ് പുരസ്‌കാരം ആലപ്പുഴ ജില്ലയിലെ ഹരിപ്പാടിനും ലഭിച്ചു. പുരസ്‌കാരാർഹമായ പഞ്ചായത്തുകൾക്ക് സാമ്പത്തിക പ്രോത്സാഹനമായി 50 ലക്ഷം രൂപ മുതൽ 5 കോടി രൂപ വരെയാണ് ലഭിക്കുക.  പുരസ്‌കാര വിതരണ ചടങ്ങ് ജൂൺ 3-ന് ന്യൂഡൽഹിയിൽ നടക്കുമെന്ന് പഞ്ചായത്തീരാജ് മന്ത്രാലയം അറിയിച്ചു. 

Post a Comment

Previous Post Next Post