കേരളത്തില്‍ ബുധനാഴ്ച വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.

കേരളത്തില്‍ ബുധനാഴ്ച വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കും, ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് തിരുവനന്തപുരം മുതൽ തൃശൂർ വരെയുള്ള ജില്ലകളിലും കോഴിക്കോടും മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചു. തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള ഏഴ് ജില്ലകളില്‍ നാളെയും മഞ്ഞ ജാഗ്രത നല്‍കിയിട്ടുണ്ട്. കേരളം , ലക്ഷദ്വീപ് തീരങ്ങളിൽ അടുത്ത നാലു ദിവസം മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തി. ലക്ഷദ്വീപിൽ മഴ തുടരുന്ന സാഹചര്യത്തിൽ ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. 


Post a Comment

Previous Post Next Post