കർമ്മ റസിഡൻസ് അസോസിയേഷൻ അവിടനല്ലൂർ വാർഷിക ജനറൽ ബോഡിയും SSLC വിജയികൾക്കുള്ള അനുമോദനവും സംഘടിപ്പിച്ചു.

കർമ്മ റസിഡൻസ് അസോസിയേഷൻ അവിടനല്ലൂർ പതിനൊന്നാമത് വാർഷിക ജനറൽബോഡി യോഗവും എസ്എസ്എൽസി പരീക്ഷയിൽ മികവാർന്ന വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദന ചടങ്ങും കോട്ടൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാജി തച്ചയിൽ ഉദ്ഘാടനം ചെയ്തു. 

എസ്എസ്എൽസി വിജയികളെ കെ മനോജ് മാസ്റ്റർ അനുമോദിച്ചു. ഒന്നാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ പഠിക്കുന്ന വിദ്യാർത്ഥികൾക്കുള്ള പഠനോപകരണ വിതരണം T. K. ബാലകൃഷ്ണൻ, C. N.  അയ്യപ്പൻ എന്നിവർ നിർവഹിച്ചു. K. P. പ്രബീഷ് കുമാർ, ഷാജി എന്നിവർ സംസാരിച്ചു. പ്രസിഡണ്ട് സുഭാഷ് അധ്യക്ഷത വഹിച്ചു.

ഭാരവാഹികളായി K. P. പ്രബീഷ് - സെക്രട്ടറി
സുഭാഷ് E. M- പ്രസിഡണ്ട്, K.  ഹരിദാസൻ- ഖജാൻജി എന്നിവരെ തിരഞ്ഞെടുത്തു. കൂട്ടാലിട പൂനത്ത് കണ്ണാടിപൊയിൽ റോഡ് പണി ഉടൻ പൂർത്തീകരിക്കണമെന്നും, ഇരുളാട്ട് താഴെ പൂനത്ത് നെല്ലിശ്ശേരി സ്കൂൾ നടപ്പാത പണി പൂർത്തീകരിക്കുന്നതിന് ആവശ്യമായ ഫണ്ട് അനുവദിക്കണമെന്നും ബന്ധപ്പെട്ടവരോട് ജനറൽ ബോഡി ആവശ്യപ്പെട്ടു.

Post a Comment

Previous Post Next Post