തിരുവനന്തപുരം വെമ്പായത്തെ ‘ഹാപ്പിലാൻഡ്’ അമ്യൂസ്മെന്റ് പാർക്കിൽ റൈഡ് തകർന്നുവീണ് അപകടം. രണ്ട് കുട്ടികളടക്കം അഞ്ചുപേർക്ക് പരിക്കേറ്റു. പാർക്കിലെ ജയന്റ് വീൽ പെട്ടെന്ന് പൊട്ടി താഴേക്ക് പതിച്ചാണ് അപകടമുണ്ടായത്. 30ഓളം പേർ ജയന്റ് വീലിൽ ഉണ്ടായിരുന്നതായാണ് വിവരം.
റൈഡിന്റെ വെൽഡിങ് പൊട്ടിയതാണ് അപകടകാരണമെന്നാണ് നിഗമനം. അപകടത്തിൽ പരിക്കേറ്റ അഞ്ച് പേരെയും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരുടെ ആരോഗ്യനില അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ.
Post a Comment