പരസ്യ ചിത്രീകരണത്തിന് എത്തിയ മോഡല്‍ പെരുമ്പാവൂരിലെ പാറമടയില്‍ മുങ്ങി മരിച്ചു.

പെരുമ്പാവൂരില്‍ പരസ്യ ചിത്രീകരണത്തിന് എത്തിയ മോഡല്‍ പാറമടയില്‍ മുങ്ങി മരിച്ചു. ഡല്‍ഹി അംബേദ്കര്‍ നഗര്‍ സ്വദേശി ദിയാന്‍ഷു ജോഷിയാണ് മരിച്ചത്. പെരുമ്പാവൂര്‍ മുടക്കുഴ പെടമല പാറമടയിലാണ് സംഭവം.   പാറമടയിലെ വെള്ളക്കെട്ടില്‍ നീന്തുന്നതിനിടെ മുങ്ങിപ്പോവുകയായിരുന്നു. 

ഡല്‍ഹിയിലെ തുണിമില്ലിന്റെ പരസ്യ ചിത്രീകരണത്തിനാണ് സംഘം പെരുമ്പാവൂരില്‍ എത്തിയത്. ഫയര്‍ഫോഴ്‌സ് എത്തി പുറത്തെടുത്ത മൃതദേഹം പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മുന്‍പും ഇവിടെ മുങ്ങിമരണമുണ്ടായിട്ടുണ്ട്. തുടര്‍ന്ന് പാറമടയിലേക്കുള്ള പ്രവേശനം നിരോധിച്ചിരുന്നു.  

Post a Comment

Previous Post Next Post