ലോക്കപ്പിൽ പ്രതികളെ അടിവസ്ത്രത്തിൽ നിർത്തുന്നതിൽ കർശന നടപടി വേണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. ഡിജിപിയുടെ നിർദേശം പൊലീസ് സ്‌റ്റേഷനുകളിൽ പാലിക്കപ്പെടുന്നുണ്ടോയെന്ന് ഉറപ്പുവരുത്തണം. പ്രതികൾക്കും മനുഷ്യാവകാശമുണ്ടെന്നും കമ്മീഷൻ.
ലോക്കപ്പുകളില്‍ അടിവസ്ത്രം മാത്രം ധരിക്കാന്‍ അനുവദിക്കുന്നത് മനുഷ്യാവകാശങ്ങളുടെയും മൗലികാവകാശങ്ങളുടെയും ലംഘനമാണെന്ന് ആരോപിച്ച് സമര്‍പ്പിച്ച പരാതിയിലാണ് നടപടി. മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് ക്രമസമാധാന ചുമതലയുള്ള എഡിജിപിയില്‍ നിന്നും കമ്മീഷന്‍ റിപ്പോര്‍ട്ട് വാങ്ങി. അമരവിള സ്വദേശി ആര്‍.ജി ലെനിന്‍രാജ് സമര്‍പ്പിച്ച പരാതിയിലാണ് നടപടി.
Post a Comment