എയർ ബാഗിന് പകരം എംഡിഎംഎ ഒളിപ്പിച്ചു; രണ്ട് യുവാക്കൾ അറസ്റ്റില്‍

കണ്ണൂർ പഴയങ്ങാടിയിൽ അപകടത്തിൽപ്പെട്ട കാറിൽ നിന്ന് രാസലഹരിയുമായി രണ്ട് യുവാക്കൾ പിടിയിൽ. പാപ്പിനിശ്ശേരി സ്വദേശി തഫ്സീർ, ചിറക്കൽ സ്വദേശി മുഹമ്മദ് മുഹ്സിൻ എന്നിവരാണ് പിടിയിലായത്. വസ്ത്രത്തിലും കാറിന്റെ എയർബാഗ് നീക്കം ചെയ്ത ഭാഗത്തുമായിരുന്നു ഇവർ എംഡിഎംഎ ഒളിപ്പിച്ചത്.

പഴയങ്ങാടി ബസ് സ്റ്റാൻഡിന് സമീപം യുഡിഎഫിന്റെ വിജയാഹ്ലാദ പ്രകടനത്തിനിടെ പ്രതികൾ സഞ്ചരിച്ചിരുന്ന കാറും ഒരു ബൈക്കും തമ്മിൽ കൂട്ടിയിടിച്ചു. അപകടത്തിൽപ്പെട്ട കാറിനുള്ളിൽ രണ്ട് പേരാണ് ഉണ്ടായിരുന്നത്, പാപ്പിനിശ്ശേരി സ്വദേശി തഫ്സീറും, ചിറക്കൽ സ്വദേശി മുഹമ്മദ് മുഹ്സിനും. ഇവരുടെ പെരുമാറ്റത്തിൽ പൊലീസ് ഉദ്യോഗസ്ഥർക്ക് സംശയം തോന്നി. 

പേരും വിലാസവും ചോദിക്കുന്നതിനിടെ ഇരുവരും കൂടുതൽ പരുങ്ങി. പാന്റിന്റെ പോക്കറ്റിൽ എന്തോ ഒളിപ്പിക്കാൻ ശ്രമിച്ചു. തുടർന്ന് നടത്തിയ പരിശോധനയിൽ പാന്റിൽ നിന്ന് എംഡിഎംഎ കണ്ടെത്തി. വിശദ പരിശോധനയിൽ വിദഗ്ദമായി ഒളിപ്പിച്ച ലഹരിയും പിടിച്ചെടുത്തു. 1.79 ഗ്രാം എംഡിഎംഎയും 24000 രൂപയും. കാറിന്റെ എയർബാഗ് നീക്കം ചെയ്ത ഭാഗത്ത് ഒളിപ്പിച്ച നിലയിലായിരുന്ന ഇവ. കഴിഞ്ഞ ദിവസം തളിപറമ്പിൽ 66 ഗ്രാം എംഡിഎംഎയുമായി രണ്ട് പേർ എക്സൈസിന്റെ പിടിയിലായിരുന്നു.

Post a Comment

Previous Post Next Post