വിജയത്തിന്റെ മധുരവും റാങ്കിന്റെ തിളക്കവും സ്വയം അനുഭവിച്ചറിഞ്ഞ ഒരാൾ തന്നെ ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ വിധി പ്രഖ്യാപിക്കാനെത്തിയത് ഈ വർഷത്തെ എസ്എസ്എൽസി ഫലപ്രഖ്യാപനത്തെ സവിശേഷമാക്കി. 1986-ലെ എസ്എസ്എൽസി മൂന്നാം റാങ്കുകാരിയായിരുന്ന ഷർമിള മേരി ജോസഫ് ഐഎഎസ് ആണ് ഇന്ന് സംസ്ഥാനത്തെ ഫലം പ്രഖ്യാപിച്ചത്. പഴയ റാങ്കുകാരിയിൽ നിന്ന് ഇന്നത്തെ തലമുറയ്ക്കുള്ള സന്ദേശം ലളിതമാണ്, "സ്വപ്നം കാണുക, അത് നേടിയെടുക്കുക."
1986-ലെ എസ്എസ്എൽസി പരീക്ഷയിലായിരുന്നു ഷര്‍മിള മൂന്നാം റാങ്ക് തിളക്കം കൈവരിച്ചത്. അന്നത്തെ പത്രങ്ങളെല്ലാം ആഘോഷമാക്കിയ ചിത്രങ്ങളിൽ ഒന്നായിരുന്നു ഷര്‍മിളയുടേത്. പുതിയ ഫലം പ്രഖ്യാപിക്കുമ്പോൾ, അന്നത്തെ കുട്ടിയുടെ സന്തോഷവും കൗതുകവും ഇന്നും ഓര്‍മയിലുണ്ട് ഷര്‍മിളയ്ക്ക്. ഫലം പ്രഖ്യാപിക്കാൻ ലഭിച്ച ഈ അവസരത്തെ ഒരു വലിയ നിയോഗമായാണ് കാണുന്നതെന്ന് ഷർമിള മേരി ജോസഫ് പറഞ്ഞു. കഠിനാധ്വാനത്തിലൂടെയും നിശ്ചയ ദാർഢ്യത്തിലൂടെയും ഏതൊരാൾക്കും ഉന്നതങ്ങളിൽ എത്താമെന്നതിന്റെ ഉത്തമ ഉദാഹരണമായി അവർ വിദ്യാർത്ഥികൾക്ക് മുന്നിൽ നിൽക്കുന്നു.
Post a Comment