എസ്എസ്എൽസി പരീക്ഷഫലം പ്രഖ്യാപിച്ചു; വിജയശതമാനം 99.07.

സംസ്ഥാനത്തെ ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷഫലം പ്രഖ്യാപിച്ചു. 99.07 വിജയശതമാനമാണ് ഇത്തവണയുള്ളത്. 4,14,290 വിദ്യാർത്ഥികൾ പരീക്ഷ എഴുതിയതിൽ 30,514 വിദ്യാർത്ഥികൾക്ക് ഫുൾ എ പ്ലസ് ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ 61,449 വിദ്യാർത്ഥികൾക്കാണ് ഫുൾ എപ്ലസ് ലഭിച്ചത്. വൈകിട്ട് 3.30 മുതൽ ഔദ്യോ​ഗിക വെബ്സൈറ്റുകൾ വഴിയും മൊബൈൽ ആപ്പുകൾ വഴിയും ഫലം അറിയാൻ സാധിക്കും.

https://kbpe.kerala.gov.in, https://results.digilocker.gov.in, https://sslexam.kerala.gov.in, https://results.kite.kerala.gov.in, www.prd.kerala.gov.in തുടങ്ങിയ സൈറ്റുകൾ വഴി ഫലം പരിശോധിക്കാം. കൂടാതെ, 'നമ്മുടെ കേരളം' മൊബൈൽ ആപ്പ് വഴിയും കേരള സ്റ്റേറ്റ് ഐ.ടി മിഷന്റെ 9188619958 എന്ന വാട്സാപ്പ് നമ്പർ മുഖേനയും ഫലം ലഭ്യമാകുന്നതാണ്.  

Post a Comment

Previous Post Next Post