ഒഴിവുവരുന്ന 24 രാജ്യസഭ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ജൂൺ 18-ന് നടക്കും. വോട്ടെണ്ണലും അന്നേ ദിവസം തന്നെ നടക്കുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. പത്തുസംസ്ഥാനങ്ങളിൽനിന്നുള്ള 24 രാജ്യസഭാ എംപിമാരുടെ കാലാവധി അടുത്ത മാസം പൂർത്തിയാകുന്ന സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പ്. രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖര്‍ഗേ, മുൻ പ്രധാനമന്ത്രി എച്ച്. ഡി. ദേവഗൗഡ, കേന്ദ്രസഹ മന്ത്രി ജോർജ്ജ് കുര്യൻ എന്നിവരുൾപ്പെടെയുള്ള അംഗങ്ങളുടെ കാലാവധിയാണ് അടുത്ത മാസം അവസാനിക്കുന്നത്.
ആന്ധ്രാപ്രദേശ്, ഗുജറാത്ത്, കർണാടക എന്നിവിടങ്ങളിൽ നാല് വീതം സീറ്റുകളും, രാജസ്ഥാൻ, മധ്യപ്രദേശ് എന്നിവിടങ്ങളിൽ മൂന്നും, ജാർഖണ്ഡിൽ രണ്ടും, മണിപ്പൂർ, മേഘാലയ, അരുണാചൽ പ്രദേശ്, മിസോറാം എന്നിവിടങ്ങളിൽ ഓരോ സീറ്റുകൾ വീതവുമാണ് ഒഴിവുവരുന്നത്. തിരഞ്ഞെടുപ്പ് വിജ്ഞാപനം ജൂണ്‍ ഒന്നിന് പുറപ്പെടുവിക്കും. ജൂണ്‍ 8 ആണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി.
ഇതിനുപുറമെ, മഹാരാഷ്ട്രയിലും തമിഴ്‌നാട്ടിലും ഒരോ രാജ്യസഭാ സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പും പ്രഖ്യാപിച്ചിട്ടുണ്ട്. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട സുനേത്ര പവാർ, AIADMK എംപി സി. വി. ഷൺമുഖം എന്നിവർ രാജി വെച്ച ഒഴിവുകളിലേക്കാണ്അടുത്ത മാസം 18ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.
Post a Comment