വടക്കന്‍ ജില്ലകളില്‍ ഭാഗികമായി വൈദ്യുതി തടസം നേരിടുമെന്ന് കെഎസ്ഇബി. കോഴിക്കോട് 400 കെവി സബ് സ്‌റ്റേഷനിലെ ട്രാന്‍സ്‌ഫോര്‍മര്‍ തകരാറായതിനെ തുടര്‍ന്നാണ് വൈദ്യുതി തടസം നേരിടുന്നതെന്ന് കെഎസ്ഇബി അറിയിച്ചു. തകരാര്‍ പരിഹരിക്കാന്‍ മെയ് 25 വരെ സമയം വേണമെന്ന് പവര്‍ ഗ്രിഡ് കോര്‍പറേഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് പ്രധാനമായും വൈദ്യുതി തടസം നേരിടാന്‍ സാധ്യതയുള്ളത്. വൈദ്യുതി തടസം നേരിടാന്‍ സാധ്യതയുള്ളതിനാല്‍ ഉപഭോക്താക്കള്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് കെഎസ്ഇബി അഭ്യര്‍ഥിച്ചു
Post a Comment