മൂടാടി ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് ബാലസഭ കളിക്കൂട്ടം പരിപാടി 2026 മെയ് 22,23 തീയതികളിൽ മൂടാടി ഗ്രാമ പഞ്ചായത്ത് ഹാളിൽ വെച്ച് നടത്തുന്നു. ഒന്നാം ദിവസം (22/05/26) ന് ഉദ്ഘാടന പരിപാടിയിൽ മൂടാടി കുടുംബശ്രീ സി ഡി എസ് ചെയർപേഴ്സൺ ശ്രീമതി. ഷീജ പി കെ സ്വാഗതം അറിയിച്ചു. മൂടാടി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യം സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ സത്യൻ കെ അധ്യക്ഷൻ ആയി.
മൂടാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. അഖില എം. പി പരിപാടി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർമാരായ ശ്രീമതി ബീന ഗിരീഷ്, ശ്രീമതി ലീല,സി ഡി എസ് മെമ്പർ സെക്രട്ടറി ശ്രീ സുധീഷ് എൻ. കെ എന്നിവർ ആശംസകൾ അറിയിച്ചു. സി ഡി എസ് വൈസ് ചെയർപേഴ്സൺ ശ്രീമതി വിജില വിജീഷ് നന്ദി അറിയിച്ചു. 156 ബാലസഭ കുട്ടികൾ പരിപാടിയിൽ പങ്കെടുത്തു. സി ഡി എസ് അംഗങ്ങൾ പങ്കെടുത്തു.
Post a Comment