ടെണ്ടര്‍ ക്ഷണിച്ചു
തോടന്നൂര്‍ ഐ.സി.ഡി.എസ് പ്രോജക്ടിലെ 133 അങ്കണവാടികളിലേക്ക് പ്രീ-സ്‌കൂള്‍ കിറ്റുകള്‍ വിതരണം ചെയ്യാന്‍ ടെണ്ടര്‍ ക്ഷണിച്ചു. മാര്‍ച്ച് പത്തിന് ഉച്ചക്ക് രണ്ട് വരെ ടെണ്ടര്‍ സ്വീകരിക്കും. വിലാസം: ശിശു വികസന പദ്ധതി ഓഫീസര്‍, തോടന്നൂര്‍ ഐ.സി.ഡി.എസ്, തൊടന്നൂര്‍ പി.ഒ -673541. ഫോണ്‍: 0496 2592722, 9188959875.
എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ പുനഃസ്ഥാപിക്കാം
1995 ജനുവരി ഒന്ന് മുതല്‍ 2025 ഡിസംബര്‍ 31 വരെ വിവിധ കാരണങ്ങളാല്‍ രജിസ്‌ട്രേഷന്‍ പുതുക്കാന്‍ സാധിക്കാത്ത ജില്ലയിലെ വിമുക്ത ഭടന്മാര്‍ക്ക് റദ്ദായ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ ഏപ്രില്‍ 30 വരെ പുതുക്കി പുനഃസ്ഥാപിക്കാമെന്ന് ജില്ല സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു.
വിമുക്ത ഭടന്മാര്‍ക്ക് അപേക്ഷിക്കാം
ഛത്തീസ്ഗഢ് എസ്.ഐ.എസ് ലിമിറ്റഡില്‍ വിവിധ തസ്തികകളില്‍ നിയമനത്തിന് വിമുക്ത ഭടന്മാരില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ www.sisindia.com എന്ന വെബ്സൈറ്റ് മുഖേന സമര്‍പ്പിക്കാമെന്ന് ജില്ലാ സൈനികക്ഷേമ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 7225014868.
മെഡിക്കല്‍ ഓഫീസര്‍ അഭിമുഖം
ജില്ലയില്‍ ആരോഗ്യ വകുപ്പിന് കീഴിലെ വിവിധ സ്ഥാപനങ്ങളില്‍ മെഡിക്കല്‍ ഓഫീസറുടെ താല്‍ക്കാലിക നിയമനത്തിന് മാര്‍ച്ച് അഞ്ചിന് രാവിലെ 10ന് അഭിമുഖം നടത്തും. യോഗ്യത: എം.ബി.ബി.എസ്, ടി.സി.എം.സി രജിസ്ട്രേഷന്‍. സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം സിവില്‍ സ്റ്റേഷനിലെ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ എത്തണം. ഫോണ്‍: 0495 2370494.
ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്‍ കോഴ്‌സ്
കോഴിക്കോട് ഗവ. വനിത ഐ.ടി.ഐ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്‍ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: പ്ലസ്ടു, ഐ.ടി.ഐ, ഡിഗ്രി. ഫോണ്‍: 8086415698, 8891059707.
ശുചിത്വ മിഷനില്‍ ഇന്റേൺ
ശുചിത്വ മിഷനില്‍ ഇന്റേണിനെ തിരഞ്ഞെടുക്കുന്നതിനുള്ള അഭിമുഖം മാര്‍ച്ച് ഏഴിന് രാവിലെ 10.30ന് കോഴിക്കോട് താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. യോഗ്യത: ബി.ടെക്/എം ടെക് -എന്‍വിയോണ്‍മെന്റ്, എം.എസ്.സി സയന്‍സ്, എം.എസ്.ഡബ്ല്യൂ, ബി.ടെക് സിവില്‍. സോഷ്യല്‍ മീഡിയ പോസ്റ്ററും കണ്ടന്റും തയാറാക്കല്‍, വീഡിയോ നിര്‍മാണം, എഡിറ്റിങ്, പത്രക്കുറിപ്പ് തയാറാക്കല്‍ എന്നിവ അറിയുന്ന, ആശയവിനിമ ശേഷിയും നേതൃപാടവവും ഉള്ളവര്‍ക്ക് പങ്കെടുക്കാം.
ഭിന്നശേഷി ക്യാമ്പുകള്‍ മാര്‍ച്ച് നാല് മുതല്‍
ജില്ലയില്‍ ഭിന്നശേഷിക്കാര്‍ക്കുള്ള 'അന്‍പ് 2025' ക്യാമ്പുകള്‍ മാര്‍ച്ച് നാല് മുതല്‍ വിവിധ കേന്ദ്രങ്ങളില്‍ നടക്കും. മാര്‍ച്ച് നാലിന് കക്കോടി പ്രിന്‍സ് ഓഡിറ്റോറിയം, അഞ്ചിന് ഉള്ള്യേരി ഗ്രാമപഞ്ചായത്ത് ഹാള്‍, ആറിന് താമരശ്ശേരി മേരി മാതാ കത്തീഡ്രല്‍ പാരിഷ് ഹാള്‍ എന്നിവിടങ്ങളിലാണ് ക്യാമ്പുകള്‍. ഭിന്നശേഷിക്കാര്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡ് (യു.ഡി.ഐ.ഡി കാര്‍ഡ്), ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് എന്നിവക്കുള്ള അപേക്ഷ സ്വീകരണവും വിതരണവും ക്യാമ്പുകളില്‍ നടക്കും. ഭിന്നശേഷി പദ്ധതികളെക്കുറിച്ചുള്ള സംശയനിവാരണത്തിന് ഹെല്‍പ്പ് ഡെസ്‌കും ഒരുക്കും. ഫോണ്‍: 0495 2371911.
Post a Comment