ഇ-ഓട്ടോറിക്ഷകൾക്ക് സബ്സിഡി: മാർച്ച് 4 മുതൽ അപേക്ഷിക്കാം. സംസ്ഥാന സർക്കാരിന്റെ ഇ-മൊബിലിറ്റി പ്രോത്സാഹന പദ്ധതിയുടെ ഭാഗമായി ഇലക്ട്രിക് പാസഞ്ചർ ഓട്ടോറിക്ഷകൾക്ക് പ്രതിവർഷം ₹30,000 സബ്സിഡി നൽകുന്നു.
ഓരോ വർഷവും 1000 ഇലക്ട്രിക് പാസഞ്ചർ ഓട്ടോറിക്ഷകൾക്കാണ് സബ്സിഡി അനുവദിക്കുന്നത്.
മോട്ടോർ വാഹന വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷിക്കുന്ന ആദ്യത്തെ 1000 അർഹരായ അപേക്ഷകർക്കാണ് സബ്സിഡി ലഭിക്കുക.
ഈ സാമ്പത്തിക വർഷത്തിൽ അനുവദിക്കുന്ന സബ്സിഡിയിൽ 500 എണ്ണം മാർച്ച് 15-ന് മുൻപ് അപേക്ഷിക്കുന്ന വനിതകൾക്കായി സംവരണം ചെയ്തിരിക്കുന്നു.
നിശ്ചിത സമയപരിധിക്കുള്ളിൽ വനിതകളിൽ നിന്ന് അപേക്ഷ ലഭിക്കാത്തപക്ഷം ഈ സീറ്റുകൾ പൊതു വിഭാഗത്തിലേക്ക് മാറ്റുന്നതാണ്.
അപേക്ഷകൾ മാർച്ച് 4 മുതൽ ഓൺലൈനായി സ്വീകരിക്കും. അപേക്ഷ സമർപ്പിക്കാൻ:
https://transportservices.nic.in/KeralaEV/#/dashboard/service-info
2019 ഏപ്രിൽ 1 മുതൽ രജിസ്റ്റർ ചെയ്ത
ഇലക്ട്രിക് പാസഞ്ചർ ഓട്ടോറിക്ഷകളുടെ ഉടമകൾക്കും ഇതുവരെ ഈ പദ്ധതിപ്രകാരം സബ്സിഡി ലഭിക്കാത്തവർക്കും അപേക്ഷിക്കാം.
ഒരു വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഒരു വാഹനത്തിന് മാത്രമേ സബ്സിഡി അനുവദിക്കുകയുള്ളു.
അർഹതാ മാനദണ്ഡങ്ങളും അപേക്ഷ നടപടിക്രമങ്ങളും mvd.kerala.gov.in ൽ ലഭ്യമാണ്.
ഈ വർഷം സബ്സിഡി ലഭിക്കാത്തവർക്ക് അടുത്ത സാമ്പത്തിക വർഷം പദ്ധതി തുടർന്നാൽ വീണ്ടും അപേക്ഷിക്കാവുന്നതാണ്.
Post a Comment