ജ്യോതിശാസ്ത്ര പ്രതിഭാസങ്ങളില്‍ അപൂര്‍വ കാഴ്ചയായി ഇന്ന് പൂർണ്ണ ചന്ദ്രഗ്രഹണം.


ഇന്ന് പൂർണ്ണ ചന്ദ്രഗ്രഹണം. ഇന്ത്യയിൽ ചന്ദ്രഗ്രഹണം ഉച്ചകഴിഞ്ഞ് 3:20-ന് ആരംഭിച്ച്, വൈകുന്നേരം 06:47-ന് അവസാനിക്കും. സൂര്യനും, ഭൂമിയും ചന്ദ്രനും ഒരു നേര്‍രേഖയില്‍ വരികയും, ഭൂമിയുടെ നിഴല്‍ ചന്ദ്രനെ പൂര്‍ണമായും മറയ്ക്കുകയും ചെയ്യുമ്പോഴാണ് പൂര്‍ണ ചന്ദ്രഗ്രഹണം സംഭവിക്കുന്നത്.     ജ്യോതിശാസ്ത്ര പ്രതിഭാസങ്ങളിൽ വളരെ പ്രധാനമായ പൂർണ്ണ ചന്ദ്രഗ്രഹണത്തെ വാനനിരീക്ഷകരും ജ്യോതിശാസ്ത്രജ്ഞരും ഏറെ താത്പര്യത്തോടെയാണ് കാത്തിരിക്കുന്നത്. 

Post a Comment

Previous Post Next Post