സംസ്ഥാനത്ത് എസ് എസ് എല്‍ സി പരീക്ഷകള്‍ നാളെ ആരംഭിക്കും. മൂവായിരത്തോളം കേന്ദ്രങ്ങളിലായി നാലേകാല്‍ ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതും. ഹയര്‍ സെക്കണ്ടറി / വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി ഒന്നാം വര്‍ഷ പൊതു പരീക്ഷകള്‍ നാളെയും രണ്ടാം വര്‍ഷ പരീക്ഷകള്‍ക്ക് മറ്റന്നാളുമാണ് തുടങ്ങുക. പശ്ചിമേഷ്യന്‍ സംഘര്‍ഷ സാഹചര്യം കണക്കിലെടുത്ത്, ഗള്‍ഫ് മേഖലയില്‍ നാളത്തെ എസ്.എസ്.എല്‍.സി പരീക്ഷയും, നാളെ മുതല്‍ ശനിയാഴ്ച വരെയുള്ള ഹയര്‍ സെക്കന്‍ററി പരീക്ഷകളും മാറ്റി വയ്ക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
Post a Comment