അവധിക്കാല ഫോസ്റ്റര്‍ കെയര്‍ പദ്ധതി: ദമ്പതികള്‍ക്ക് അപേക്ഷിക്കാം.

വിവിധ കാരണങ്ങളാല്‍ സ്വന്തം രക്ഷിതാക്കള്‍ക്കൊപ്പം താമസിക്കാന്‍ സാധിക്കാത്ത കുട്ടികളെ മറ്റൊരു കുടുംബത്തില്‍ വളര്‍ത്തുന്ന അവധിക്കാല ഫോസ്റ്റര്‍ കെയര്‍ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ശിശു സംരക്ഷണ സ്ഥാപനങ്ങളില്‍ കഴിയുന്ന കുട്ടികളെ വേനല്‍ അവധിക്കാലത്ത് വീടുകളിലെ സാഹചര്യം പരിചയപ്പെടുത്തുന്നതിനും കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും പുതിയ അനുഭവം പകരുന്നതിനുമായി ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ്, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി എന്നീ ഏജന്‍സികള്‍ മുഖേനയാണ് ജില്ലയില്‍ പദ്ധതി നടപ്പാക്കുന്നത്. 

രണ്ടു മാസമോ അതില്‍ കുറഞ്ഞ ദിവസങ്ങളിലേക്കോ ആണ് പരിചരണത്തിന് നല്‍കുക. അര്‍ഹതയുള്ള ഫോസ്റ്റര്‍ കുടുംബങ്ങളെ കണ്ടെത്തി കുട്ടികളും രക്ഷിതാക്കളും തമ്മിലുള്ള ചേര്‍ച്ച പരിശോധിച്ചശേഷമാകും കുട്ടികളെ നല്‍കുക. താല്‍പര്യമുള്ള 35 വയസ്സ് പൂര്‍ത്തിയായ ദമ്പതികള്‍ക്ക് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റില്‍ മാര്‍ച്ച് 16 വരെ അപേക്ഷ സമര്‍പ്പിക്കാം. ആറ് മുതല്‍ 18 വരെ വയസ്സുള്ള കുട്ടികളെയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. സ്വന്തം കുട്ടികള്‍ ഉള്ളവര്‍ക്കും അപേക്ഷിക്കാം.

 വെള്ളക്കടലാസില്‍ തയാറാക്കിയ അപേക്ഷയോടൊപ്പം തിരിച്ചറിയല്‍ രേഖ, കുടുംബഫോട്ടോ, വിവാഹ സര്‍ട്ടിഫിക്കറ്റ് എന്നിവ സമര്‍പ്പിക്കണം. വിലാസം: ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍, രണ്ടാംനില, സിവില്‍ സ്റ്റേഷന്‍, കോഴിക്കോട്, 673020. ഫോണ്‍: 04952378920. ഇ-മെയില്‍: dcpukkd@gmail.com.

Post a Comment

Previous Post Next Post