ശ്രീലങ്കന്‍ തീരത്ത് ഇറാന്‍ യുദ്ധ കപ്പല്‍ മുങ്ങി 101 പേരെ കാണാതായി. അന്തര്‍വാഹിനി ആക്രമണത്തില്‍ കപ്പല്‍ മുങ്ങിയതായാണ് സംശയിക്കപ്പെടുന്നത്. 78 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. IRIS ഡെന എന്ന ഇറാന്‍ കപ്പലില്‍ നിന്നുള്ള അപകട സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് ശ്രീലങ്കന്‍ നാവികസേന ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. കാണാതായവരെ കണ്ടെത്താന്‍ തിരച്ചില്‍ തുടരുകയാണ്.
Post a Comment