പാചക വാതക പ്രതിസന്ധി അതിരൂക്ഷം; വിതരണത്തിൽ 30% വരെ കുറവുണ്ടാകുമെന്ന് പെട്രോളിയം മന്ത്രാലയം.

പശ്ചിമേഷ്യൻ സംഘർഷത്തിന് പിന്നാലെ രാജ്യത്ത് വാണിജ്യ സിലിണ്ടറുകളുടെ ക്ഷാമം രൂക്ഷം. സിലിണ്ടറുകളുടെ വിതരണത്തിൽ 30% വരെ കുറവുണ്ടാകുമെന്ന് പെട്രോളിയം മന്ത്രാലയം അറിയിച്ചു. പാചകവാതക വിതരണം പ്രതിസന്ധിയിലായതോടെ കടുത്ത പ്രതിരോധത്തിലാണ് കേന്ദ്രസർക്കാർ. പശ്ചിമേഷ്യൻ സംഘർഷം പന്ത്രണ്ടാം ദിവസത്തിലേക്ക്‌ കടന്നപ്പോൾ കനത്ത ആശങ്കയിലാണ് രാജ്യം. 

രാജ്യത്തെ എല്‍പിജി സിലിണ്ടർ വിതരണത്തിൽ കൂടുതൽ പ്രതിസന്ധി നേരിടും. നിലവിലെ സിലിണ്ടർ വിതരണത്തിൽ 30% കുറവുണ്ടാകുമെന്നാണ് പെട്രോളിയം മന്ത്രി ഹർദീപ്സിങ് പുരി വ്യക്തമാക്കിയത്. വ്യവസായിക മേഖലയിലെ പാചകവാതക ലഭ്യത ഉറപ്പുവരുത്താനായി രൂപീകരിച്ച മൂന്ന് അംഗസമിതി ഇന്ന് വ്യവസായികളുമായി ചർച്ച നടത്തും. 

എൽപിജി ക്ഷാമം റെസ്റ്റോറന്റ് പ്രവർത്തനത്തെ കാര്യമായി ബാധിച്ചു. മുംബൈ, പൂനെ, ബാംഗ്ലൂർ എന്നിവിടങ്ങളിൽ വാണിജ്യ സിലിണ്ടറുകളുടെ വിതരണം കുറഞ്ഞതിനെ തുടർന്ന് നഗരത്തിലെ 20 ശതമാനം ഹോട്ടലികളും അടച്ചുപൂട്ടൽ ഭീഷണിയിലാണ്. 

Post a Comment

Previous Post Next Post